കോഴിക്കോട് : ജില്ലയിൽ തിങ്കളാഴ്ച 374 പോസിറ്റീവ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ രണ്ടുപേർക്കും പോസിറ്റീവായി. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 363 പേർക്കാണ് രോഗം ബാധിച്ചത്. 617 പേർകൂടി രോഗമുക്തിനേടി.