കായണ്ണബസാർ : പേരാമ്പ്ര ഉപജില്ലയിലെ മുഴുവൻ വിദ്യാർഥികളുടെ വീടുകളിലും സാമൂഹ്യശാസ്ത്ര കോർണർ ഒരുക്കുന്ന പരിപാടിക്ക് മാട്ടനോട് എ.യു.പി. സ്കൂളിൽ തുടക്കം കുറിച്ചു.
നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ഉപ ജില്ലയിലെ മുഴുവൻകുട്ടികളും പങ്കാളികളാകുന്നപ്രവർത്തനമാണിത്. മാട്ടനോട് എ.യു.പി. സ്കൂളിലെ അർജുൻ കൃഷ്ണയുടെ വീട്ടിൽനടന്ന പരിപാടി കായണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനചെയ്തു.
വാർഡ് അംഗം കെ.വി. ബിനിഷ ചടങ്ങിൽ അധ്യക്ഷയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ലത്തീഫ് കരയതൊടി മുഖ്യാതിഥിയായി. ഡയറ്റ് സീനിയർ ലക്ചറർ കെ.പി. പുഷ്പ പദ്ധതി വിശദീകരിച്ചു.
എച്ച്.എം. ഫോറം കൺവീനർ സുഭാഷ്, പി.ടി.എ. പ്രസിഡന്റ് എൻ.പി. ഗോപി, ഏ.സി. സതി, അനീഷ് സി.ബി., സബിത കെ.പി., കെ. ശ്രീകല, രന്യ ആർ. കൃഷ്ണൻ, എ. സജീവൻ, ടി.കെ. ദിനേശ് കുമാർ, കെ. സജീവൻ എന്നിവർ സംസാരിച്ചു.