വെള്ളികുളങ്ങര : കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഒഞ്ചിയം യൂണിറ്റ് വിമുക്തഭട ഭവൻ ഉദ്ഘാടനം വെള്ളികുളങ്ങരയിൽ ലെഫ്. കേണൽ പ്രഭാകരക്കുറുപ്പ് നിർവഹിച്ചു. ബാലകൃഷ്ണൻ ചാത്തോത്ത് അധ്യക്ഷത വഹിച്ചു. കേണൽ എൻ.ആർ.ആർ. വർമ രാജ മുഖ്യാതിഥിയായി. പി.കെ. പത്മനാഭൻ, ടി.കെ.ജി. നമ്പ്യാർ, സുരേഷ് ബാബു, പി. ജയദേവൻ, ബാലഗോപാലൻ, ദിനേശ് ബാബു, മിനി വേണുഗോപാൽ, കെ. നാരായണൻ, പ്രഭാകരൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.
വിമുക്തഭടഭവൻ ഉദ്ഘാടനം ചെയ്തു
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഒഞ്ചിയം യൂണിറ്റ് വിമുക്തഭടഭവൻ ലെഫ്. കേണൽ പ്രഭാകരക്കുറുപ്പ് ഉദ്ഘാടനംചെയ്യുന്നു