കാരശ്ശേരി : മഴക്കാല രോഗപ്രതിരോധത്തിന്‌ സമഗ്രപദ്ധതികൾ നടപ്പാക്കാൻ കാരശ്ശേരിപ്പഞ്ചായത്ത് നടപടികൾ തുടങ്ങി.

വീടുകൾതോറും നോട്ടീസ് വിതരണം, ഡ്രൈഡേ ആചരണം, ശുചീകരണം തുടങ്ങിയ പരിപാടികൾ നടപ്പാക്കാനാണ് ലക്ഷ്യമെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സത്യൻ മുണ്ടയിൽ പറഞ്ഞു.

സൗത്ത് കാരശ്ശേരി വാർഡിൽ നടന്ന സർവകക്ഷിയോഗത്തിൽ സത്യൻ മുണ്ടയിൽ, പി.കെ.സി. മുഹമ്മദ്, അബുബക്കർ നടുക്കണ്ടി, എൻ. ശശികുമാർ എന്നിവർ പങ്കെടുത്തു.