കോഴിക്കോട് : വെസ്റ്റ്ഹിൽ ശ്മശാനത്തിൽ കോവിഡ് മാനദണ്ഡം പാലിക്കാതെയും നാട്ടുകാരുടെയും ശ്മശാന തൊഴിലാളികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താതെയും കോവിഡ് മൃതദേഹങ്ങളും സാധാരണ മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിച്ച കോർപ്പറേഷൻ അധികൃതരുടെ നടപടിയിൽ ബി.ജെ.പി. വെസ്റ്റ്ഹിൽ എരിയാ കമ്മിറ്റി പ്രതിഷേധിച്ചു.

ബി.ജെ.പി. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു ഉദ്‌ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.എം. അനൂപ് കുമാർ അധ്യക്ഷനായി. സി. സുധീഷ്, പി.വി. ദിനേശ്, ടി. ശോഖിൽദാസ്, കെ. കപിൽമോഹൻ എന്നിവർ സംസാരിച്ചു.