കോഴിക്കോട് : മണ്ണ്, ജലം, വായു, വനം, സസ്യജീവി സമ്പത്ത് എന്നിവ ഉൾക്കൊള്ളുന്ന ജൈവവൈവിധ്യം നഷ്ടപ്പെടാതെ സംരക്ഷിച്ചു നിർത്തണമെന്ന് ഫോറസ്ട്രി ബോർഡ് സംഘടിപ്പിച്ച ഭൗമദിനാചരണ ചടങ്ങ് അഭിപ്രായപ്പെട്ടു. ചെയർമാൻ എം. രാജൻ അധ്യക്ഷത വഹിച്ചു. അംശുലാൽ പൊന്നാറത്ത്, സുനിഷ് മാമിയിൽ, കെ.വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.

: ഒയിസ്ക ഇന്റർനാഷണൽ സൗത്ത് ഇന്ത്യ ചാപ്റ്റർ നടത്തിയ ഭൗമ ദിനാചരണം പ്രസിഡന്റ് ഡോ. എൻ. കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു.

ഓൺലൈൻ യോഗത്തിൽ ഒയിസ്ക ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ഫ്യൂമിയോ കിറ്റ്‌സുകി മുഖ്യാതിഥിയായി. ഒയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ സെക്രട്ടറി ജനറൽ എം. അരവിന്ദ് ബാബു അധ്യക്ഷനായി. ഒയിസ്ക സൗത്ത് ഇന്ത്യ വൈസ് പ്രസിഡന്റ്, ഡോ. പാർവതി വാരിയർ, കെ.പി. ചന്ദ്രശേഖരൻ, കെ.കെ. ചന്ദ്രൻ, ഡോ. മെർസിയ, ഒയിസ്ക സെക്രട്ടറി വി.പി. സുകുമാരൻ, പി.കെ. നളിനാക്ഷൻ എന്നിവർ സംസാരിച്ചു.