ചാത്തമംഗലം : കുന്ദമംഗലം ഗവ. കോളേജിൽ ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഓരോ ഒഴിവ് വീതമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും വിരമിച്ചവരെയും പരിഗണിക്കും. കൊമേഴ്‌സിന് 28-ന് രാവിലെ പത്തുമണിക്കും ഇംഗ്ലീഷിന് 29-ന് 10 മണിക്കുമാണ് അഭിമുഖം.

താത്‌പര്യമുള്ളവർ പ്രവൃത്തി പരിചയം യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം.