കോടഞ്ചേരി : കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിൽ 18 വയസ്സിന് മുകളിലുള്ളവർക്കുള്ള ആദ്യകോവിഡ് വാക്സിൻ വിതരണം പൂർത്തിയാകുന്നു. ഇനിയും ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാനുള്ളവർ ബുധനാഴ്ച കോടഞ്ചേരി സെയ്ന്റ് ജോസഫ് എ.ൽ.പി. സ്കൂളിൽ നടക്കുന്ന മെഗാക്യാമ്പിലെത്തി വാക്സിൻ സ്വീകരിക്കണമെന്ന് കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു. 1500 ഡോസ് കോവിഷീൽഡ് വാക്സിൻ വിതരണത്തിനായി എത്തിയിട്ടുണ്ട്. കാലാവധി പൂർത്തീകരിച്ചവർക്ക് രണ്ടാംഡോസ് എടുക്കാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

പുതുപ്പാടി : ബുധനാഴ്ചയോടെ പുതുപ്പാടിയിലെ പതിനെട്ട് വയസ്സിന് മുകളിലുള്ള മുഴുവനാളുകൾക്കും ഒന്നാം ഡോസ് വാക്സിൻ ലഭ്യമാവും. രണ്ടായിരം കോവിഷീൽഡ് വാക്സിനാണ് കോവിഡ്പ്രതിരോധത്തിനായി ബുധനാഴ്ച പഞ്ചായത്ത് പരിധിയിൽ ലഭ്യമാക്കുന്നത്. ആദ്യഡോസ് വാക്സിൻ ഇനിയും ലഭിച്ചിട്ടില്ലാത്ത മുഴുവൻ പേരും വാർഡ് അംഗങ്ങളുമായി ബന്ധപ്പെട്ട് വാക്സിൻ സ്വീകരിക്കണം.

ഒന്നാം ഡോസ് വാക്സിൻ എടുത്തു 85 ദിവസം പൂർത്തീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിനും ലഭ്യമാണെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താൻ അറിയിച്ചു.