പാറക്കടവ് : റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെക്യാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൂട്ടധർണ നടത്തി. പാറക്കടവ്-ചെക്യാട്- വളയം റോഡ് തകർന്നുകിടക്കുകയാണ്.

പാറക്കടവുമുതൽ ചെക്യാടുവരെ മൂന്നുകിലോമീറ്റർ റോഡ് പൂർണമായും തകർന്നു. ചെക്യാട് ബേങ്കേരിയയിൽ അടക്കം രണ്ടുസ്ഥലത്ത് വെള്ളക്കെട്ടുണ്ട്. ബൈക്കുയാത്രക്കാരടക്കം ഒട്ടേറെപ്പേരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. റോഡിൽ പലഭാഗത്തും രണ്ടടിയോളം വെള്ളം കെട്ടിക്കിടക്കുന്നതായി നാട്ടുകാർ പറയുന്നു.

ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെത്തുടർന്നാണ് സമരപരിപാടികളുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നത്. വ്യാഴാഴ്ച ചെക്യാട് ബേങ്കേരിയ പരിസരത്ത് നടന്ന പരിപാടി കെ.പി.സി.സി. എക്സിക്യുട്ടീവ് അംഗം സി.വി. കുഞ്ഞി ക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കെ.പി. കുമാരൻ, വസന്ത കരിന്ദ്രയിൽ, പി. ദാമു, എ. സജീവൻ, ഫായിസ് ചെക്യാട്, തുടങ്ങിയവർ പങ്കെടുത്തു.