തിരുവമ്പാടി : കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ക്ഷീരോത്‌പാദക സഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരകർഷകർക്ക് എലിപ്പനി ബോധവത്കരണ ക്ലാസും പ്രതിരോധമരുന്ന് വിതരണവും നടത്തി. കൊടുവള്ളി ബ്ലോക്ക് ക്ഷീരവികസന ഓഫീസർ റജിമോൾ ജോർജ് ഉദ്ഘാടനം ചെയ്തു. ബിനു കുര്യൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ കെ. നിഖില, എം. സുനീർ, പി.കെ. ജലീൽ, സ്റ്റഫി ജോൺ, നസ്മിന, ജോസ് സെബാസ്റ്റ്യൻ, മിനി തോമസ് എന്നിവർ സംസാരിച്ചു.