കോടഞ്ചേരി : നെല്ലിപ്പൊയിൽ മഞ്ഞുവയൽ പൊട്ടംകോട് മല നിവാസികളുടെ കടുവഭീതി അകലുന്നു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത് കാട്ടുനായയുടെ ദൃശ്യങ്ങൾ. ആഴ്ചകളോളം പ്രദേശത്തുകാരുടെ ഉറക്കംകെടുത്തിയിരുന്ന മൃഗം കടുവയാണെന്നായിരുന്നു നിഗമനം. കാല്പാടുകൾകണ്ട് കടുവയുടേതാണെന്ന് വനംവകുപ്പും ഉറപ്പിച്ചു. ഇതോടെയാണ് പ്രദേശത്ത് നാലു ക്യാമറകൾ സ്ഥാപിച്ചത്.