കോഴിക്കോട് : ഐ.എൻ.ടി.യു.സി.യെ ഒഴിവാക്കി കോൺഗ്രസിന് മുന്നോട്ടുപോകാനാവില്ലെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. ഐ.എൻ.ടി.യു.സി. ജില്ലാനേതൃക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിൽനിന്ന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതി ഏറെക്കാലമായുള്ളതാണ്. പക്ഷേ, സി.പി.എമ്മിന്റെ ജീവനാഡി അവരുടെ തൊഴിലാളി സംഘനയാണ്. തൊഴിലാളി യൂണിയനാണ് സി.പി.ഐ.യെപ്പോലും ശക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നവംബറിൽ ജില്ലാതിരഞ്ഞെടുപ്പും ഡിസംബറിൽ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. ക്യാന്പ് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ. രാജീവ് അധ്യക്ഷനായി. ദേശീയ സെക്രട്ടറി ഡോ. എം.പി. പദ്മനാഭൻ, പ്രവർത്തകസമിതി അംഗം എം. രാജൻ, കെ. അനന്തൻ നായർ, യങ് വർക്കേഴ്‌സ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി മനോജ് എടാണി, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ, പി.എം. നിയാസ്, നിഷാബ് മുല്ലോളി, ആർ. സച്ചിത്ത്, ടി. നുസ്രത്ത്, കെ. ഷാജി, എം.ടി. സേതുമാധവൻ, ഇ.കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.