പെരുമണ്ണ : കോൺഗ്രസ് പെരുമണ്ണ അഞ്ചാംവാർഡ് കമ്മിറ്റി രൂപവത്കരിച്ച ദ്രുതകർമസേനാംഗങ്ങൾക്ക് ഐ.ഡി. കാർഡ് വിതരണം ചെയ്തു. കോൺഗ്രസ് പെരുവയൽ ബ്ലോക്ക് കമ്മിറ്റി ജനറൽസെക്രട്ടറി ഹരിദാസ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.എ. പ്രഭാകരൻ, എം. രാഘവൻ, അബ്ദുറഹിമാൻ പറമ്പാലത്ത്, മമ്മദ്‌കോയ കൊളാത്തൊടി, ശശി ചെനപ്പാറമ്മൽ, എം.കെ. രാഗിഷ്, കെ. മൊയ്തീൻ, അബ്ദുറഹിമാൻ തറോൽ, എം.എം. മുനീർ, ബഷീർ തറോൽ, പി. നിഹാൽ, എം.കെ. അഖിലേഷ് എന്നിവർ സംസാരിച്ചു.