മുക്കം : അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും കൂട്ടായി പ്രയത്നിച്ചപ്പോൾ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനസൗകര്യമായി. തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഏറ്റവുംകൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർവിദ്യാലയമായ നീലേശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമാണ് ഓൺ ലൈൻ പഠനസൗകര്യം ഒരുക്കിയത്.

സമ്പൂർണ ഓൺലൈൻ പ്രഖ്യാപനവും ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും ലിന്റോ ജോസഫ് എം.എൽ.എ. നിർവഹിച്ചു. മൊബൈൽ ഫോൺ വിതരണം നഗരസഭ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. കൗൺസിലർ എം.കെ. യാസർ അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം. മധു, വികസന സ്ഥിരംസമിതി ചെയർപേഴ്സൺ എം. റുബീന, കൗൺസിലർ ഇ. സത്യനാരായണൻ, പ്രിൻസിപ്പൽ ഡോ. എൻ. ഇന്ദു, പ്രധാനാധ്യാപകൻ ജാഫർ ചെമ്പകത്ത്, പി.ടി. സാദിഖ്, ബി. ഷെരീന, ടോമി ചെറിയാൻ, ടി.ടി. ഷാജു, കെ.ടി. നസീമ, നവീന ജോർജ്, സുരേഖ, എസ്.എൽ. സനിത തുടങ്ങിയവർ സംസാരിച്ചു.