മുക്കം : ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം മലയോര മേഖലയിൽ പൂർണം. രാവിലെ പതിനൊന്ന് മുതൽ പതിനഞ്ച് മിനിറ്റുനേരം വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടതോടെ പലയിടത്തും ഗതാഗതംനിലച്ചു. വാഹനങ്ങളുടെ വലിയനിര രൂപപ്പെട്ടു. സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി. യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു സമരം. കാൽ മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കിന് കാരണമെന്തെന്നറിയാതെ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രക്കാരും നിരത്തിലിറങ്ങി.

മുക്കം മണാശ്ശേരിയിൽ നടന്ന സമരത്തിൽ എ.കെ. ഉണ്ണിക്കൃഷ്ണൻ, വി. കുഞ്ഞൻ, എൻ. ചന്ദ്രൻ, ശ്രീജിത്ത് സാഫല്യം, രാജൻ, മണി തോട്ടത്തിൽ, സുനിൽ തുടങ്ങിയവർ സംസാരിച്ചു. മുക്കത്ത് നടന്ന സമരം ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ ജോയന്റ് സെക്രട്ടറി പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. കെ.ടി. ശ്രീധരൻ, എൻ.ബി. വിജയകുമാർ, ഒ.സുബിഷ്, ശശീന്ദ്രൻ, ഇ. രാജേഷ് എന്നിവർ സംസാരിച്ചു.

നരിക്കുനി : ചക്രസ്തംഭന സമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും സംയുക്ത ട്രേഡ് യൂണിയൻ നേതാവുമായ സി.കെ. സലീം ഉദ്ഘാടനം ചെയ്തു. സി. മോഹനൻ അധ്യക്ഷനായി. മനോജ്, പി.കെ. ഇബ്രാഹിം, കെ. ബാലഗോപാലൻ എന്നിവർ സംസാരിച്ചു. പൈമ്പാലുശ്ശേരിയിൽ സി.പി.എം. കക്കോടി ഏരിയാ കമ്മിറ്റി അംഗം എ.പി. നസ്തർ ഉദ്ഘാടനം ചെയ്തു.

അശ്വിൻദാസ്, വി.കെ. മുനീർ എന്നിവർ സംസാരിച്ചു. മുട്ടാഞ്ചേരിയിൽ മടവൂർ ഗ്രാമപ്പഞ്ചായത്തംഗം പി.കെ.ഇ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രഘു അധ്യക്ഷനായി. മടവൂർ മുക്കിൽ വിക്രമൻ ഉദ്ഘാടനം ചെയ്തു. മോഹൻദാസ് അധ്യക്ഷനായി.