കോഴിക്കോട് : റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൺറൈസിന്റെ നേതൃത്വത്തിൽ സെയ്ന്റ് ആൻറണീസ് എ.യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് പഠനാവശ്യാർഥം ടാബുകൾ കൈമാറി.

റോട്ടറി പ്രസിഡന്റ് നൗഫൽ സി. ഹാഷിം അധ്യക്ഷനായി. സ്കൂൾമാനേജർ ഫാ. ഡോ. ജെൻസൺ പുത്തൻവീട്ടിൽ, കൗൺസിലർ എസ്.കെ. അബൂബക്കർ, റോട്ടറി അസി. ഗവർണർ മെഹറൂഫ് മണലൊടി, ഡോ. ജെറോം, പി.ടി.എ. പ്രസിഡൻറ് കെ.പി. ഷംസുദ്ദീൻ, പ്രധാനാധ്യാപിക കെ. ടെസ്സി ജോൺ, റോട്ടറി സെക്രട്ടറി സുമേഷ് റെജീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.