തിക്കോടി : വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് അറബിക് ക്ലബ്ബ് ഗൂഗിൾ മീറ്റിൽ ‘ഈദ് നിലാവ്’പരിപാടി നടത്തി. മുസ്‌ലിം ഗേൾസ് എജുക്കേഷൻ ഇൻസ്പെക്ടർ എൻ. സുലൈഖ ഉദ്ഘാടനം ചെയ്തു. ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായി. കെ.എം. ഷൈബി അധ്യക്ഷയായി.

പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഈദ് സന്ദേശം നൽകി. അറബിക് ക്ലബ്ബ് കൺവീനർ സി. ഖൈറുന്നിസാബി, സ്കൂൾലീഡർ എ.ആർ. അമേയ, മുഹമ്മദ് ഷാദി എന്നിവർ സംസാരിച്ചു.