കുന്ദമംഗലം : സി.പി.എം. കുന്ദമംഗലം ലോക്കൽ കമ്മിറ്റി അംഗവും സി.ഐ.ടി.യു. ഏരിയ സെക്രട്ടറിയുമായിരുന്ന സി. സുലൈമാനെ മൂന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ചു. കുന്ദമംഗലം ഏരിയകമ്മിറ്റിയംഗം വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി. ശിവാനന്ദൻ അധ്യക്ഷനായി. ആംബുലൻസ് ചാലഞ്ചിലേക്ക് ബ്രാഞ്ചുകളിൽനിന്ന്‌ ശേഖരിച്ച തുക ചടങ്ങിൽ ഭാരവാഹികളിൽനിന്ന് ഏറ്റുവാങ്ങി. സി. സോമൻ, എ.പി. ദേവദാസൻ, കെ. ബാബു, എം.എം. സുധീഷ് കുമാർ, കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.