വളയം : വൈദ്യുതത്തൂണുകൾ അപകടാവസ്ഥയിലായതോടെ പ്രദേശവാസികൾ ഭീതിയിൽ. വളയം മരമില്ലിനും കള്ളുഷാപ്പിനും ഇടയിലാണ് ഏതുനിമിഷവും നിലംപതിക്കാറായ രീതിയിൽ വൈദ്യുതത്തൂൺ സ്ഥിതിചെയ്യുന്നത്. ചതുപ്പുനിലത്ത് സ്ഥാപിച്ച തൂണുകൾ ഒരുഭാഗത്തേക്ക് ചെരിഞ്ഞാണ് നിൽക്കുന്നത്. ഒട്ടേറെപ്പേരാണ് ദിനംപ്രതി ഇതിനുസമീപത്തുകൂടി സഞ്ചരിക്കുന്നത്. വളയം ടാക്കീസ് പരിസരത്തുനിന്ന്‌ തീക്കുനി ഭാഗത്തേക്ക് സ്വകാര്യവ്യക്തിയുടെ പറമ്പിന് മുകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. വൈദ്യുതത്തൂണുകൾ ഉടൻ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.