കോഴിക്കോട് : ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല മെഗാ ശാസ്ത്ര ക്വിസ് മത്സരം ‘ചാന്ദ്രയാൻ 2021’ പ്ലാനറ്റേറിയത്തിൽ നടന്നു.

പ്ലാനറ്റോറിയം ക്യുറേറ്റർ ആൻഡ്‌ കോ-ഓർഡിനേറ്റർ മനാഷ് ബാഗ് ചി മത്സരം ഉദ്ഘാടനം ചെയ്തു. മന്ത്രി അഹമ്മദ് ദേവർ കോവിൽ സമ്മാന വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് എൽ.ജി. ലിജീഷ് അധ്യക്ഷനായി.

മത്സരത്തിൽ ഫറൂഖ് ബ്ലോക്കിൽനിന്നുള്ള ലാഷിൻ അലി ഒന്നാം സ്ഥാനവും നരിക്കുനി ബ്ലോക്കിൽനിന്നുള്ള കാവ്യ പി. ഭാസ്കരൻ രണ്ടാംസ്ഥാനവും നേടി. ഡിവൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി വി. വസീഫ്, ഡോ. നിതീഷ് ടി. ജേക്കബ് , പി.സി. ഷൈജു, പി.കെ. അജീഷ്, ടി.കെ. സുമേഷ്, എം.വി. നീതു തുടങ്ങിയവർ സംസാരിച്ചു.