കോഴിക്കോട് : ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് ആശംസയർപ്പിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷൻ, സ്പോർട്‌സ് കൗൺസിൽ, അക്വാറ്റിക് അസോസിയേഷൻ എന്നിവ വെർച്വൽ ദീപശിഖാ പ്രയാണം നടത്തി.

നഗരസഭാ കായിക സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷ സി. രേഖ, സ്പോർടസ് കൗൺസിൽ മുൻ പ്രസിഡന്റ് ടി.പി. ദാസൻ എന്നിവർചേർന്ന് ദീപശിഖ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.ടി. ജോസഫിനും ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാലിനും കൈമാറി.

ഡോ. റോയ് ജോൺ, സി.സി. ജോളി, സോണി തോമസ്, സുബലാൽ പാടക്കൽ, സി. മധുകുമാർ, ഷെറിൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു.