: അടിയന്തരനടപടി ഈ വിഷയത്തിൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെ സ്ഥിരം മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ സി.സി.ടി.വി. സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. നഗരസഭയിൽ നടപ്പാക്കുന്ന സീറോവേസ്റ്റ് പദ്ധതിപ്രകാരം റെസിഡൻറ്‌സ് അസോസിയേഷനുകളുടെയും മറ്റും സഹകരണത്തോടെ സി.സി.ടി.വി. സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. മാലിന്യം വലിച്ചെറിയാൻ തക്കവണ്ണം തുറന്നുകിടക്കുന്ന പറമ്പുകൾ വേലികെട്ടി സംരക്ഷിക്കുകയുംകൂടി ചെയ്താൽ ഒരുപരിധിവരെ പ്രശ്നം പരിഹരിക്കാനാകും. കോവിഡ് കാലമായതിനാൽ നഗരസഭയിലെ ആരോഗ്യവിഭാഗമെല്ലാം കോവിഡ് പരിശോധന, വാക്സിനേഷൻ എന്നിവ സംബന്ധിച്ച പ്രവർത്തനങ്ങളുടെ തിരക്കിലാണ്. ഇതുകൂടി മുതലെടുത്താണ് മാലിന്യംതള്ളൽ തുടരുന്നത്.