കോഴിക്കോട് : കോവിഡ് വാക്സിനെടുക്കാൻ തിരക്ക് രൂക്ഷമായ സാഹചര്യത്തിൽ വൃക്കരോഗികൾക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന് ആശ്രയ കിഡ്‌നി പേഷ്യന്റ്‌സ് അസോസിയേഷൻ.

എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും ടോക്കൺ എടുക്കാൻ നീണ്ടനിരയാണുള്ളത്. സ്വതവേ പ്രതിരോധശേഷി കുറഞ്ഞ വൃക്കരോഗികൾക്ക് തിരക്കേറിയ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കുന്നത് ജീവന് ഭീഷണിയാണ്. ഈ സാഹചര്യത്തിൽ വൃക്കരോഗികൾക്ക് പ്രത്യേക സൗകര്യമൊരുക്കാൻ അധികൃതർ വേണ്ട നടപടിയെടുക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.