കാരശ്ശേരി : കാരശ്ശേരി പാഞ്ചായത്തിൽ ബുധനാഴ്ച കോവിഡ് പ്രതിരോധവാക്സിൻ 27 പേർക്കാണ് നൽകിയത്. വാക്സിൻ തികയാത്തതാണ് എണ്ണം കുറയാൻ കാരണം. ആശുപത്രിയിലെത്തിയ ഒട്ടേറെപേർ കുത്തിവെപ്പ്‌ ലഭിക്കാതെ മടങ്ങി. ചൊവ്വാഴ്ച മെഗാ ക്യാമ്പിൽ 422 പേർക്ക് വാക്‌സിൻ നൽകിയിരുന്നു.

പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കാരശ്ശേരി പഞ്ചായത്തിൽ ബുധനാഴ്ച 20 പേരുടെ പരിശോധനാഫലം പോസിറ്റീവായി. ആറുപേർക്ക് രോഗമുക്തിയായി. നിലവിൽ 74 പേരാണ് പോസിറ്റീവായുള്ളത്.

സർവകക്ഷിയോഗം

കോവിഡ് പ്രതിരോധപ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി വാർഡ്തലത്തിൽ സർവകക്ഷിയോഗം വിളിച്ചു. മരഞ്ചാട്ടിയിലെ എഫ്.എൽ.ടി.സി.യിൽ ആവശ്യമായ സൗകര്യമൊരുക്കിയതായി ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സത്യൻ മുണ്ടയിൽ പറഞ്ഞു. എം.ടി. അഷ്റഫ്, സത്യൻ മുണ്ടയിൽ, ‌‍ഷാഹിന, സവാദ് ഇബ്രാഹിം, എം.ടി. സെയ്ത് ഫസൽ തുടങ്ങിയവർ സംസാരിച്ചു.