കുന്ദമംഗലം : പൂനൂർപ്പുഴയിൽ പോത്തിന്റെ ജഡം കണ്ടെത്തി. പതിമംഗലം മുരട്ടമ്മൽ കടവിലാണ് തിങ്കളാഴ്ച ഉച്ചയോടെ ജഡം കണ്ടത്. പുഴയിലെ പൊന്തയിൽ തങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് ഉടമയെത്തി. പുല്ല് തിന്നാനായി കെട്ടിയ ഇതിനെ കാണാനില്ലായിരുന്നു. വാർഡംഗം ഷബ്‌ന റഷീദിന്റെ നേതൃത്വത്തിൽ രാത്രിയോടെ ജഡം കുഴിച്ചുമൂടി.