നാദാപുരം : താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി നാദാപുരം ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ച് പൊതുജന നിയമബോധവത്കരണ ശില്പശാല നടത്തി. ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു.

വികസന സ്ഥിരംസമിതി ചെയർമാൻ സി.കെ. നാസർ അധ്യക്ഷനായി. താലൂക്ക് ലീഗൽസർവീസ് സൊസൈറ്റി പാനൽസമിതി അംഗം ജിഷിൻബാബു ക്ലാസെടുത്തു. എം.സി. സുബൈർ, പി.പി. റീജ, എം.പി. റജുലാൽ, പി. ശ്രീധരൻനായർ എന്നിവർ സംസാരിച്ചു.