എകരൂൽ : തലയാട് അങ്ങാടിയിലും ബസ്‌സ്റ്റാൻഡിലും പൊതു ശൗചാലയമില്ലാത്തത് യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ദുരിതമാണ്. അങ്ങാടിയിലുള്ള ബസ് സ്റ്റാൻഡിൽ ശൗചാലയം പണിയണമെന്നാണ് നാട്ടുകാരും വ്യാപാരി വ്യവസായി സംഘടനകളും സാമൂഹ്യ സന്നദ്ധ സംഘടനകളും തുടർച്ചയായി ആവശ്യപ്പെട്ടു വരുന്നത്.
ബസ് സ്റ്റാൻഡിന്റെ പണി മുഴുമിപ്പിച്ചിട്ടില്ലെങ്കിലും മാസങ്ങളോളമായി ഈ സ്റ്റാൻഡിൽ ബസുകൾ കയറുന്നുണ്ട്. കക്കയം, തലയാട്, വയലs, പേര്യമല വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ദൂരെദിക്കുകളിൽനിന്നും എത്തുന്ന നിരവധി യാത്രക്കാർ ഇറങ്ങുന്ന അങ്ങാടിയാണിത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ യാത്രക്കാരും കൂടിവരികയാണ്.
ബസ് സ്റ്റാൻഡിൽ ടോയ്‌ലെറ്റ് സൗകര്യം ഇല്ലാത്തതിനാൽ തൊട്ടടുത്തുള്ള പൂനൂർ പുഴയെയാണ് ഇവർ പ്രാഥമിക ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത്. പുഴയുടെ ആളൊഴിഞ്ഞ തീരപ്രദേശങ്ങളിൽ മലമൂത്രവിസർജനം നടത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. 5000-ത്തിലധികം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന മൊകായി പദ്ധതിയടക്കം വലുതും ചെറുതുമായ ഒട്ടേറെ കുടിവെള്ളപദ്ധതികൾക്ക് ഈ പുഴയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.
ഏറെ യാത്രക്കാർ എത്തുന്നതും മലയോര കാർഷികമേഖലയിലെ തിരക്കേറിവരുന്നതുമായ തലയാട് അങ്ങാടിയിലെ ബസ് സ്റ്റാൻഡിനോടനുബന്ധിച്ച് ഉടനെ പൊതു ശൗചാലയം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
ബസ് സ്റ്റാൻഡിനോടനുബന്ധിച്ച കെട്ടിടംപണി ഇനിയും നീണ്ടു പോവാനിടയുള്ളതിനാൽ പുഴമലിനീകരണം രൂക്ഷമാകുന്നതിനുമുമ്പ് സ്റ്റാൻഡിൽ ടോയ്‌ലെറ്റ് പണിയണമെന്നും അല്ലാതെ പുഴ ശുദ്ധീകരണത്തിന് എത്രതുക മുടക്കിയാലും ഫലപ്രദമാവില്ലെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വിനോദസഞ്ചാരികൾ അടക്കമുള്ളവർ കാര്യംസാധിക്കുന്നത് പുനൂർ പുഴയിൽ