കോഴിക്കോട് : റെയിൽവേ സ്വകാര്യവത്കരണത്തിനെതിരേ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് റെയിൽവേ ട്രേഡ് യൂണിയന്റെ (സി.സി.ആർ.ടി.യു.) നേതൃത്വത്തിൽ ഏകദിന നിരാഹാരസമരം നടത്തി. റെയിൽവേ സ്‌റ്റേഷനുമുന്നിൽ സി.ഐ.ടി.യു. ജില്ലാസെക്രട്ടറി പി.കെ. സന്തോഷ് സമരം ഉദ്ഘാടനം ചെയ്തു. ടി. സുരേഷ്, ഷൈനേഷ് കുമാർ എന്നിവരടങ്ങിയ പ്രിസീഡിയം അധ്യക്ഷരായി.
കെ.എ.എൻ. നമ്പൂതിരി, എം. രാജൻ, പി. മാത്യു സിറിയക്, പി.എ. ആന്റോ, ശ്രീയേഷ് ചെലവൂർ, എൻ. പത്മകുമാർ, കെ. ശ്രീനിവാസൻ, പ്രൊഫ. ജിജിത്ത്, യു. ബാബുരാജൻ, ജൈനേന്ദ്രകുമാർ, എം. ഷിബു, വി.പി. ബിജു തുടങ്ങിയവർ സംസാരിച്ചു. സമാപനസമ്മേളനം ഐ.എൻ.ടി.യു.സി. ജില്ലാപ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു.