പന്തീരാങ്കാവ്: ആയോധനകലയായ തൈക്ക്വോൺഡോയിൽ ലോക ചാമ്പ്യനാകാൻ കോഴിക്കോട് പന്തീരാങ്കാവിലെ കർണ്ണികാ അനിൽകുമാർ.

2021 ഓഗസ്റ്റിൽ ചൈനയിലെ ചെങ്കഡുവിൽ നടക്കുന്ന വേൾഡ് യൂണിവേഴ്‌സിറ്റി ഗെയിംസിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. മലബാർ ക്രിസ്ത്യൻ കോളേജിലെ ബി.എസ്‌സി അവസാനവർഷ വിദ്യാർഥിനിയാണ് കർണ്ണിക.

ചൈനയിൽ നടക്കുന്ന വേൾഡ് യൂണിവേഴ്‌സിറ്റി ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പുംസെ വിഭാഗത്തിലാണ് മത്സരിക്കുന്നത്.

Karnikaഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് തൈക്ക്വോൺഡോ പഠനം തുടങ്ങിയത്. പന്തീരാങ്കാവ് നായരുകുഴി മേത്തൽ എൻ.കെ. അനിൽകുമാറിന്റെയും ബിന്ദുവിന്റെയും രണ്ടാമത്തെ മകളാണ്. മോണോ ആക്ട്, കുച്ചിപ്പുഡി, നാടകം, നാടൻപാട്ട്, നൃത്തം എന്നിവയിലെല്ലാം കഴിവുതെളിയിച്ചിട്ടുണ്ട്. മോണോ ആക്ടിൽ ജില്ലാ സ്കൂൾ കലോത്സവത്തിൽ രണ്ടാംസ്ഥാനം നേടി.

ധാരാളം ഷോർട്ടുഫിലിമുകളിൽ അഭിനയിക്കുകയും ഡബിങ്‌ ആർട്ടിസ്റ്റായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള കർണ്ണിക എം.സി. ബീസ് കലാനികേതനിൽ പാശ്ചാത്യനൃത്തത്തിൽ അധ്യാപികയുമാണ്. ഗോപീസ് സ്കൂൾ ഓഫ് തൈക്ക്വോൺഡോയ്ക്കു നേതൃത്വം നൽകുന്ന പി.സി. ഗോപിനാഥാണ് പരിശീലകൻ.