വളയം : കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്ന പ്രവാസി ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. വളയം ഒന്നാം വാർഡിലെ ബീമുള്ളകണ്ടി മൂസഹാജിയുടെ മകൻ അമ്മദ് ഹാജി (60) ആണ് മരിച്ചത്. ഖത്തറിലെ സൈനിക വിഭാഗത്തിൽനിന്ന് വിരമിച്ചതാണ്. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരിച്ചത്. ഭാര്യ: ജമീല. മക്കൾ: അൻവർ, ഹൈറുനിസ, അലീമ, ആയിശ, മരുമക്കൾ: അസ്ന, സലാം, സിറാജ്, മുനീർ. മാതാവ്‌: പരേതയായ അലീമ. സഹോദരങ്ങൾ: ത്വൽഹത്ത്, ആമിന.