വടകര : പുതിയ സ്റ്റാൻഡിനുസമീപം ദേശീയപാതാവികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കുന്ന കെട്ടിടത്തിന്റെ കൈവരി മുറിച്ചുമാറ്റാനുള്ള ഉടമയുടെ ശ്രമം പ്രതിഷേധാർഹമാണെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി ആരോപിച്ചു.

സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കിട്ടാതെ ഒരു വ്യാപാരിയും ഒഴിയില്ലെന്ന് പ്രഖ്യാപിച്ചതാണ്. ഈ വിഷയത്തിൽ സർവകക്ഷിയോഗവും ചേർന്നിട്ടുണ്ട്. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഉടമ കൈവരി മുറിച്ചുമാറ്റാൻ ശ്രമിച്ചതെന്ന് സമിതി കുറ്റപ്പെടുത്തി. ഇത്തരം നടപടികൾ ഉണ്ടായാൽ പ്രതിരോധിക്കാനും തീരുമാനിച്ചു. എം. അബ്ദുൾസലാം, പി.എ. ഖാദർ, അജീഷ്, ദീപേഷ്, എ. പ്രമോദ്, കെ. ജലീൽ എന്നിവർ സംസാരിച്ചു.