നരിക്കുനി : കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരേ സംസ്ഥാനവ്യാപകമായി നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന ധർണയുടെ ഭാഗമായി കൊടുവള്ളിയിൽ 20-ന് വൈകീട്ട് നാലിന് യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി ധർണ സംഘടിപ്പിക്കും.

പെട്രോൾ,ഡീസൽ, ഗ്യാസ് വിലവർധനയ്ക്കെതിരേയും മുട്ടിൽ മരംമുറിക്കേസ് പ്രതികളെ രക്ഷിക്കുന്ന സർക്കാർ നടപടിക്കെതിരേയും പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേയുമാണ് ധർണ.യോഗത്തിൽ ചെയർമാൻ എ. അരവിന്ദൻ അധ്യക്ഷനായി. വി.എം. ഉമ്മർ, പി.സി. ഹബീബ് തമ്പി, പി.പി. കുഞ്ഞായിൻ, ചോലക്കര മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.