എലത്തൂർ : കെ-റെയിൽ എം.ഡി. ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്നതായി ആരോപിച്ച് കെ-റെയിൽ വിരുദ്ധ ജനകീയപ്രതിരോധസമിതി പ്രവർത്തകർ അദ്ദേഹത്തിന്റെ കോലം കത്തിച്ചു.

കാട്ടിലപ്പീടികയിൽ നടന്ന പരിപാടിയിൽ ടി.ടി. ഇസ്മായിൽ, കെ. മൂസക്കോയ, സി. കൃഷ്ണൻ, ബാബു ചെറുവത്ത്‌, സുനീഷ് കീഴാരി, പി.കെ. ഷിജു, ശ്രീജ കണ്ടിയിൽ, നസീർ ന്യൂജല്ല, പ്രവീൺ ചെറുവത്ത്‌, മുഹമ്മദ്‌ ഫാറൂഖ്‌, മണിദാസ്‌ കോരപ്പുഴ,, വേലായുധൻ വെങ്ങളം എന്നിവർ നേതൃത്വം നൽകി.