തിരുവമ്പാടി : കൂടരഞ്ഞി സെയ്‌ന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലും സ്റ്റുഡന്റ് പോലീസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ അധ്യക്ഷതവഹിച്ചു.

താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ലിന്റോ ജോസഫ് എം.എൽ.എ., താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ്, ജില്ലാ പോലീസ് മേധാവി എ. ശ്രീനിവാസ്, ജ്യോതിഭായ്, ഓംകാരനാഥൻ, ബോസ് ജേക്കബ്ബ് എന്നിവർ ഓൺലൈനിൽ സംസാരിച്ചു.

എസ്.പി.സി. ഉത്തരവ് തിരുവമ്പാടി സി.ഐ. സുമിത് കുമാറിൽനിന്ന് സ്കൂൾ മാനേജർ ഫാ. റോയി തേക്കുംകാട്ടിൽ, സി.പി.ഒ. വിനോദ് ജോസ് എന്നിവർ ഏറ്റുവാങ്ങി. എച്ച്.എം. സജി ജോൺ, ടീന ജോസ്, ഹെലൻ ഫ്രാൻസിസ്, ലീന വർഗീസ്, ഷിബു ജോർജ്, ബിജേഷ് കൃഷ്ണൻ, അബ്ദുൽ സലാം, സി. ദീപ്തി എന്നിവർ സംസാരിച്ചു.