പെരുമണ്ണ : പാറക്കോട്ട് ശോഭീന്ദ്രൻ സ്മാരക ബസ് സ്റ്റോപ്പ് ഉദ്ഘാടനവും അനുസ്മരണവും പെരുമൺപുറയിൽ നടന്നു. പെരുമൺപുറ പാലം സ്റ്റോപ്പിൽ നിർമിച്ച ബസ്‌സ്റ്റോപ്പ് സി.പി.എം. കുന്ദമംഗലം ഏരിയാ കമ്മിറ്റി സെക്രട്ടറി ഇ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

പെരുമൺപുറ സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണപരിപാടിയുടെ ഉദ്ഘാടനം സി.പി.എം. മുൻ കുന്ദമംഗലം ഏരിയാ കമ്മിറ്റി അംഗം കെ. കേളുക്കുട്ടി നിർവഹിച്ചു.

ശ്യാമള മുണ്ടകശ്ശേരി അധ്യക്ഷയായി. പി.എം. കൃഷ്ണൻ, ബി.കെ. കുഞ്ഞഹമ്മദ്, പ്രകാശൻ കുന്നത്ത്‌പൊയിൽ, സബീഷ് കുന്നുമ്മൽ, ഗോപി തരുപ്പയിൽ, പി. ബാലാമണി എന്നിവർ സംസാരിച്ചു.