മാവൂർ : പെരുവയൽ കൃഷിഭവന്റെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് കാർഷിക വിപണനകേന്ദ്രത്തിൽ വെച്ച് ജൈവവളം, ജൈവ കീടനാശിനി, ജീവാണുവളം എന്നിവ നിർമിക്കുന്നതിനുള്ള പരിശീലനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി ഉദ്ഘാടനം ചെയ്തു.

സുബിത തോട്ടാഞ്ചേരി അധ്യക്ഷതവഹിച്ചു. യു.കെ. ദിവ്യ പരിശീലനത്തിന് നേതൃത്വം നൽകി. സി.എം. സദാശിവൻ, അനീഷ് പാലാട്ട്, കെ. അബ്ദുറഹിമാൻ, എ.പി. റീന, വിനോദ് എളവന, ഷാഹിന, പ്രീതി, ഉനൈസ്, ചന്ദ്രൻ മള്ളാറുവീട്ടിൽ, എം.പി. ജയപ്രകാശൻ എന്നിവർ സംസാരിച്ചു.