കുന്ദമംഗലം : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി നാടുവിട്ട യുവാവ് പിടിയിൽ. വാലില്ലാപ്പുഴ സ്വദേശി അർഫാനെ(22)യാണ് കുന്ദമംഗലം പോലീസ് അറസ്റ്റുചെയ്തത്. ഇരുവരെയും ഗോവയിൽനിന്നാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് നേരത്തേ കേസെടുത്തിരുന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കി.