എകരൂൽ : പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ‘മാതൃഭൂമി’ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷി ചെയ്യാനുള്ള വിത്ത് വിതരണം പ്രധാനാധ്യാപകൻ വി. അബ്ദുൾബഷീർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കോ-ഓർഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷനായി. ഇ.വി. അബ്ബാസ്, എ.വി. മുഹമ്മദ്, ഡോ. സി.പി. ബിന്ദു, കെ. സാദിഖ്, എ.കെ.എസ്. നദീറ, പി. രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.