കായക്കൊടി : ഇതുവരെയായി കായക്കൊടി പഞ്ചായത്തിൽ 1700 പേർ വാക്സിനേഷൻ സ്വീകരിച്ചതായി പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി യോഗം വിലയിരുത്തി. 45 വയസ്സിനുമുകളിലുള്ള മുഴുവൻ പേർക്കുമായി കോവിഡ് വാക്സിനേഷൻ രണ്ടാംഘട്ടത്തിന് ചൊവ്വാഴ്ച കുടുംബാരോഗ്യകേന്ദ്രത്തിൽ തുടക്കമാകും.

20-ന് 16,8,11 വാർഡുകളിലുള്ളവരും 21-ന് 1,2,3. 22-ന് 4,5,6. 23-ന് 7, 9,10. 24-ന് 12,14,16. 25-ന് പതിനഞ്ചാം വാർഡിലുള്ളവർക്കും വാക്സിൻ നൽകും. മുഴുവൻ വാർഡുകളിലും ആർ.ആർ.ടി. പുനഃസംഘടിപ്പിക്കാനും ബുധനാഴ്ച രാവിലെ ആരാധനാലയങ്ങൾ സന്ദർശിച്ച് കോവിഡ് മാനദണ്ഡങ്ങൾ ശക്തമായി പാലിക്കാനും നിർദ്ദേശങ്ങൾ നൽകും. കോവിഡ് സമ്പർക്കപ്പട്ടികയിലുള്ള മുഴുവൻപേരുടെയും പരിശോധന ആർ.ആർ.ടി. മുഖാന്തരമായിരിക്കും.

യോഗത്തിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം. റീജ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, ജെ.എച്ച്.ഐ. കെ.ആർ. വിജയൻ, കെ.കെ. റഫീഖ്, സി.പി. ജലജ തുടങ്ങിയവർ പങ്കെടുത്തു.