കൊടുവള്ളി : കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാൻ ഗ്രാമപ്പഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.

ഇതിന്റെഭാഗമായി ചൊവ്വാഴ്ച രാവിലെ 11-ന് വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക, മത സംഘടനാനേതാക്കൾ, പോലീസ്, ആരോഗ്യ പ്രവർത്തകർ, വ്യാപാരി-വ്യവസായി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരുടെ അടിയന്തരയോഗം പഞ്ചായത്തിൽ ചേരും.

വാർഡ് തലത്തിൽ ആർ.ആർ.ടി. പ്രവർത്തനം ശക്തിപ്പെടുത്തും. കോവിഡ് പരിശോധന പൂർണമാക്കും. സമ്പൂർണ വാക്സിനേറ്റഡ് പഞ്ചായത്തായി മാറ്റുന്നതിന് പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും പ്രതിരോധകുത്തിവെപ്പ് നൽകും. ബോധവത്കരണ പ്രവർത്തനങ്ങൾക്കാവശ്യമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കാനും തീരുമാനച്ചു.

പ്രസിഡന്റ് പി.പി. നസ്റി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.കെ. അബ്ദുറഹിമാൻ, സ്ഥിരംസമിതി ചെയർമാൻമാരായ കെ.കെ.എ. ജബ്ബാർ, റംല മക്കാട്ട്പൊയിൽ, പ്രിയങ്ക കരൂഞ്ഞിയിൽ, സെക്രട്ടറി മനോജ് കുമാർ എന്നിവർ സംസാരിച്ചു.