തൊട്ടിൽപ്പാലം : വേനൽമഴയ്ക്കിടെ ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ കാവിലുമ്പാറ പഞ്ചായത്ത് പതിമ്മൂന്നാംവാർഡിൽ വ്യാപകനാശം.

മൊയിലോത്തറ നാരോള്ളതിൽ ലീലാമ്മയുടെ വീടിനോട് ചേർന്ന കുളിമുറി മിന്നലിൽ പാടെ തകർന്നു. വീടിന് കാര്യമായ കേടുപാടുകളൊന്നുമുണ്ടായില്ല. തൊട്ടടുത്തുള്ള മാരാംവീട്ടിൽ മോഹനന്റെ വീട്ടിലെ വയറിങ് പൂർണമായി കത്തിനശിച്ചു. ഇതുകൂടാതെ പല വീടുകളിലെയും വയറിങ്ങും വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. വേനൽമഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും മറ്റും പലേടങ്ങളിലും വൈദ്യുതിബന്ധവും തകരാറിലായി.