വടകര : നഗരസഭയുടെ വികേന്ദ്രീകൃത വാതിൽപ്പടി അജൈവമാലിന്യശേഖരണവും മറ്റു സൂക്ഷ്മഹരിതസംരംഭങ്ങളും ആലപ്പുഴയിലും നടപ്പാക്കാൻ ശ്രമിക്കുമെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ജെ.ടി. റോഡിലുള്ള ഗ്രീൻ ടെക്‌നോളജി സെൻററിൽ ജോബ്പോർട്ടൽ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. എ.പി. പ്രജിത, പി. സജീവ് കുമാർ, സിന്ധുപ്രേമൻ, വി.കെ. അസീസ്, മുൻ ചെയർമാൻ കെ. ശ്രീധരൻ, മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു. യു.എൽ. സി.സി.എസ്. ടെക്‌നീഷ്യൻ ജിബിൻ പദ്ധതി വിശദീകരിച്ചു. വൈസ് ചെയർമാൻ പി.കെ. സതീശൻ, നഗരസഭാ സെക്രട്ടറി കെ. മനോഹർ എന്നിവർ സംസാരിച്ചു. ഹരിയാലി ഹരിതകർമസേനയുടെ ഹരിതസംരംഭങ്ങളായ എം.ആർ.എഫ്, ഗ്രീൻഷോപ്പ്, റിപ്പയർ ഷോപ്പ്, സ്വാപ്പ് ഷോപ്പ്, മുനിസിപ്പൽ പാർക്ക് തുടങ്ങിയവ ഡോ. തോമസ് ഐസക് സന്ദർശിച്ചു.