കോഴിക്കോട് : സ്വകാര്യബസ് തൊഴിലാളികളെയും വ്യവസായത്തെയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി.

ഇന്ധവിലവർധന പിൻവലിക്കുക, 15 വർഷം കഴിഞ്ഞ വാഹനം പൊളിക്കണമെന്ന കേന്ദ്രനയം തിരുത്തുക എന്നീ ആവശ്യങ്ങളും ധർണ ഉന്നയിച്ചു. സി.ഐ.ടി.യു. ജില്ലാസെക്രട്ടറി കെ.കെ. മമ്മു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജുലാൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.പി. കുഞ്ഞൻ, സി. മുരളി, കെ. അഭിലാഷ്, എ. സതീശൻ എന്നിവർ സംസാരിച്ചു.