കോഴിക്കോട് : റഗ്ബി പരിശീലിപ്പിക്കുന്ന കോച്ചിനെ പോക്‌സോ കേസിൽ അറസ്റ്റുചെയ്തു. വെള്ളിപറമ്പ് കൈപ്പങ്ങൽ മീത്തൽ കെ. വിനു (34) വിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തത്.

ആൺകുട്ടികൾക്ക് റഗ്ബി പരിശീലനം നൽകുന്ന വിനുവിന്റെ വീട്ടിൽ കഴിഞ്ഞദിവസം രാവിലെയെത്തിയ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. മെഡിക്കൽ കോളേജ് ഗ്രൗണ്ട്, സദ്ഭാവനാ മൈതാനം എന്നിവിടങ്ങളിൽവച്ച് കുട്ടികളെ വിവിധ കായിക ഇനങ്ങളിൽ വർഷങ്ങളായി ഇയാൾ പരിശീലനം നൽകുന്നുണ്ട്. അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.