നൊച്ചാട് : ഫ്രണ്ട്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 2020-21 വർഷത്തെ പത്താംക്ലാസ് വിദ്യാർഥികൾക്കായി ‘മുന്നൊരുക്കം 2021’ എന്നപേരിൽ പഠനക്യാമ്പ് ആരംഭിച്ചു. വാർഡംഗം പി.യം. രജീഷ് ഉദ്‌ഘാടനം ചെയ്തു. നിഖിൽ അധ്യക്ഷനായി. ദീക്ഷിത് പി.ടി., മുഹമ്മദ് മിറാസ്, ഡി.എം. സുധി, പങ്കജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.