എളേറ്റിൽ : എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി റിലീഫ് ആവശ്യാർഥം ശേഖരിക്കുന്ന സഹചാരി ധനശേഖരണം തുടങ്ങി .

ചളിക്കോട് ഏരിയാതല ഉദ്ഘാടനം മദ്രസ മാനേജ്‌മെന്റ് ജില്ലാ വൈ. പ്രസിഡന്റ് കെ.കെ. നാസർ ഹാജി നിർവഹിച്ചു.

സഹചാരി ചെയർമാൻ സി.പി. ഷമീൽ ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ മുജീബ് ചളിക്കോട്, സിനാൻ റാഷിദ്, റസാഖ് മലയിൽ, പി.സി. ഷാഹിൽ, കെ.കെ. നിഹാൽ, ടി.എം. നിസാം, മുഖ്താർ, പി.സി. സിനാൻ, കെ.കെ. ഹാഫിസ് തുടങ്ങിയവർ സംബന്ധിച്ചു.