തൊട്ടിൽപ്പാലം : കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തടഞ്ഞുനിർത്താൻ വ്യാപാരിസമൂഹം കൈകൊള്ളേണ്ട നടപടികളെപ്പറ്റി തൊട്ടിൽപ്പാലം പോലീസിന്റെ നേതൃത്വത്തിൽ ടൗണിലെ വ്യാപരികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. ഇൻസ്പെക്ടർ രജീഷ് ക്സാസെടുത്തു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിലും, സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്ന കാര്യത്തിലും വ്യാപാരികൾ അധികാരികൾക്ക് പൂർണ പിന്തുണ ഉറപ്പുനൽകി. അബ്രഹാം തടത്തിൽ, എം.ടി. മനോജൻ എന്നിവർ സംസാരിച്ചു.