താമരശ്ശേരി : കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് അവബോധമുണ്ടാക്കുന്നതിനും കുത്തിവെപ്പ് സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമായി ഓമശ്ശേരി അൽ ഇർഷാദ് ആർട്സ് ആൻഡ്‌ സയൻസ് വിമൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീം പ്രവർത്തകരായ വിദ്യാർഥിനികൾ രംഗത്തിറങ്ങി.

മലയോരമേഖലയിലെ വീടുകളിൽ ബോധവത്കരണം നടത്തി. കോവിഡ് വാക്സിൻ എടുക്കേണ്ടത് സ്വയംസുരക്ഷയ്ക്കും സമൂഹത്തിനും വേണ്ടിയാണെന്നും എല്ലാവരും വാക്സിനേഷനിൽ പങ്കാളികളാകണമെന്നുമുള്ള സന്ദേശമാണ് നൽകിയത്. അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽസെക്രട്ടറി ഉസൈൻ മേപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി. സെലീന അധ്യക്ഷയായി.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, ഉമ്മു സൽമ, ഫാത്തിമ ഫിദ, ബീന ജോസ്, പവിത്ര, വി. ഫാരിഷ, അമാന, നിഷാന ഫെബിൻ, എന്നിവർ നേതൃത്വം നൽകി.