തിരുവമ്പാടി : ഡൽഹിയിൽ കോവിഡ് ബാധിച്ച് കൂടരഞ്ഞി സ്വദേശിനിയായ കന്യാസ്ത്രീ മരിച്ചു. തെങ്ങുംപള്ളി കുടുംബാംഗമായ സിസ്റ്റർ ആനിജോൺ (64) ആണ് മരിച്ചത്. സിസ്റ്റർ ഓഫ് ചാരിറ്റി അംഗമാണ്. കോവിഡ് ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ ജോൺ തെങ്ങുംപള്ളി. മാതാവ്: ഏലിക്കുട്ടി.

സഹോദരങ്ങൾ: ആഗ്നസ് വടക്കേക്കുടി, ജോർജ്, മേരി വലിയ മൈലാടിയിൽ, ജോളി തകരപ്പള്ളി, ജെസി പോണാട്ട്..