കോടഞ്ചേരി : മിൽമ ക്ഷീരസംഘങ്ങളിൽനിന്ന് സംഭരിക്കുന്ന പാലിന്റെ അളവ് 60 ശതമാനമായി കുറയ്ക്കുന്ന നടപടിയിൽ കോടഞ്ചേരി ക്ഷീരോത്‌പാദക സഹകരണസംഘം ഭരണസമിതി പ്രതിഷേധിച്ചു. കോവിഡ്കാലത്ത് ക്ഷീരകർഷകരെ ദുരിതത്തിലാക്കുന്ന നടപടിയിൽനിന്ന് മിൽമ പിന്മാറണമെന്ന് സഹകരണസംഘം ഭരണസമിതി ആവശ്യപ്പെട്ടു.

സംഘം പ്രസിഡന്റ് സേവ്യർ കിഴക്കേക്കുന്നേൽ അധ്യക്ഷനായി. ജോസ് പുളിക്കൽ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, യൂസിമോൻ കാരിക്കുഴിയിൽ, ബേബി ജോസഫ് ആലവേലിൽ എന്നിവർ സംസാരിച്ചു.

മിൽമ സംഭരിക്കുന്ന പാലിന്റെ അളവ് 60 ശതമാനമായി വെട്ടിക്കുറച്ച നടപടിയിൽ നെല്ലിപ്പൊയിൽ ക്ഷീരോത്പാദക സഹകരണസംഘം ഭരണസമിതി പ്രതിഷേധിച്ചു.

സംഘം പ്രസിഡന്റ് വിൻസെന്റ് വടക്കേമുറി അധ്യക്ഷനായി. ജെയിംസ് കിഴക്കുംകര, പി.കെ. സക്കറിയ, ജോസ് നീർവേലി, വിൽസൺ തറപ്പേൽ, സെക്രട്ടറി മനു തോമസ് എന്നിവർ സംസാരിച്ചു.